Share this Article
മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു
വെബ് ടീം
posted on 13-02-2024
1 min read
/Ashok Chavan joined BJP

മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു.“ഞാൻ ഇന്ന് ബിജെപിയുടെ മുംബൈയിലെ ഓഫീസിൽ ചേരുകയാണ്. ഇന്ന് എന്റെ പുതിയ രാഷ്‌ട്രീയ ജീവിതത്തിന്റെ തുടക്കമാണ്,” -തിങ്കളാഴ്ച കോൺഗ്രസ് വിട്ട ചവാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൂടാതെ “ഞാൻ ഔദ്യോഗികമായി ബിജെപിയുടെ മുംബൈയിലെ ഓഫീസിൽ ചേരും. എനിക്കൊപ്പം ചില നേതാക്കളും അവിടെ ഉണ്ടാകും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ തുടങ്ങിയവർ ഉണ്ടാകും,” -അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories