കായംകുളം എരുവയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 34വയസായിരുന്നു. വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്.
കഴുത്തില്‍ പാട് ഉള്ളതായി പോലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരികെ ഇന്ന് രാവിലെ വീട്ടില്‍ എത്തി കതക് തുറന്നപ്പോഴാണ് ലൗലി സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം പോലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.