Share this Article
മികച്ച കളക്ടർ, മികച്ച കളക്ടറേറ്റ് ഉൾപ്പെടെ റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു
വെബ് ടീം
posted on 21-02-2024
1 min read
revenue-awards-announced

തിരുവനന്തപുരം: റവന്യൂ, സർവേ-ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരംകളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു.

വില്ലേജ് ഓഫിസർ മുതൽ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ-ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്. 24 നു വൈകീട്ടു നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

തലശേരി സബ് കളക്ടർ സന്ദീപ് കുമാറാണ് മികച്ച സബ് കളക്ടർ. മികച്ച ആർ.ഡി.ഒയായി പാലക്കാട് ആർ.ഡി.ഒ. ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർ.ഡി.ഒ. ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടർ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ജനറൽ) എസ്. സന്തോഷ് കുമാർ (ആലപ്പുഴ), എൽ.ആർ-പി.എൻ. പുരുഷോത്തമൻ(കോഴിക്കോട്), ആർ.ആർ- സച്ചിൻ കൃഷ്ണൻ (പാലക്കാട്), ഡി.എം.- ഉഷ ബിന്ദുമോൾ കെ. (എറണാകുളം),എൽ.എ.- ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം), എൽ.എ-എൻ.എച്ച്- ഷീജ ബീഗം യു. (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

മികച്ച തഹസിൽദാർ (ജനറൽ) ആയി ഷാജി വി.കെ. (സുൽത്താൻബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), മനോജ് കുമാർ എം.കെ. (പയ്യന്നൂർ), അരുൺ ജെ.എൽ (നെയ്യാറ്റിൻകര) എന്നിവരും മികച്ച താലൂക്ക് ഓഫിസായി തൃശൂർ താലൂക്ക് ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തഹസിൽദാർ (എൽ.ആർ) വിഭാഗത്തിൽ സിതാര പി.യു (മാനന്തവാടി), സിമീഷ് സാഹു കെ.എം. (മുകുന്ദപുരം) എന്നിവരും തഹസിൽദാർ (എൽടി) വിഭാഗത്തിൽ ജയശ്രീ എസ്. വാര്യർ (സ്പെഷ്യൽ തഹസിൽദാർ (എൽആർ) കോഴിക്കോട്), മുരളീധരൻ ആർ. (സ്പെഷ്യൽ തഹസിൽദാർ (എൽടി) പാലക്കാട്) എന്നിവരും മികച്ച തഹസിൽദാർ (ആർ.ആർ) വിഭാഗത്തിൽ മുഹമ്മദ് ഷാഫി എം.എസ് (കണയന്നൂർ), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ ഷിഹാനാസ് കെ.എസ്. (എൽഎ ജനറൽ, തിരുവനന്തപുരം), സ്‌കിസി എ. (കിഫ്ബി കോഴിക്കോട്) എന്നിവരും മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്റ്) വിഭാഗത്തിൽ രാജേഷ് സി.എസ്. (സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എൽഎ -1 തൃശൂർ), മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ. എൻ.എച്ച്) വിഭാഗത്തിൽ വല്ലഭൻ സി. (എൽ.എ. എൻ.എച്ച്. 966 ഗ്രീൻഫീൽഡ്, മഞ്ചേരി, മലപ്പുറം) എന്നിവരും അർഹരായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories