കൊച്ചി: കേരളവിഷന്റെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ പദ്ധതിയായ KvFi യുടെ ഒന്നാം വാർഷികം ആഘോഷിച്ചു.കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. COA സംസ്ഥാന സെക്രട്ടറി KV രാജൻ , KCCL ചെയർമാൻ K ഗോവിന്ദൻ,MD സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
ഒറ്റ വർഷം കൊണ്ട് 3 ലക്ഷം ഉപയോക്താക്കൾക്കാണ് ഈ പദ്ധതി പ്രകാരം സൗജന്യ കണക്ഷനുകൾ നൽകിയത്.
കേരളവിഷന് ഈ നേട്ടം കൈവരിക്കാൻ ഒപ്പം നിന്ന എല്ലാ ഓപ്പറേറ്റർമാർക്കും ഈ അവസരത്തിൽ കേരളവിഷന്റെ നന്ദിയും പ്രകടിപ്പിച്ചു.
കേരളവിഷൻ ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കണക്ഷനുള്ള ISP കളിൽ എട്ടാം സ്ഥാനത്താണ്.
കേരളത്തിൽ ഒന്നാം സ്ഥാനത്തുമാണ്.