കൊച്ചി: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല.
1.എം.സി അനൂപ് - ഇരട്ട ജീവപര്യന്തം
2.കിര്‍മാണി മനോജ് - ഇരട്ട ജീവപര്യന്തം
3.കൊടി സുനി -ഇരട്ട ജീവപര്യന്തം
4.ടി.കെ രജീഷ് - ഇരട്ട ജീവപര്യന്തം
5.കെ.കെ മുഹമ്മദ് ഷാഫി - ഇരട്ട ജീവപര്യന്തം
6.എസ്.സിജിത്ത് -ഇരട്ട ജീവപര്യന്തം
7.കെ.ഷിനോജ് - ഇരട്ട ജീവപര്യന്തം
8.കെ.സി രാമചന്ദ്രന്‍ -ഇരട്ട ജീവപര്യന്തം
11.ട്രൗസര്‍ മനോജന്‍ - ഇരട്ട ജീവപര്യന്തം
10.ജ്യോതി ബാബു - ജീവപര്യന്തം
12.കെ.കെ കൃഷ്ണന്‍ - ജീവപര്യന്തം