തിരുവനന്തപുരം: രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ.റഹീമിന്റെ മാതാവ് നബീസ ബീവി (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വെമ്പായത്തെ വസതിയിലെ പൊതു ദർശനത്തിനുശേഷം വൈകിട്ട് അഞ്ചരയോടെ വേളാവൂർ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.