Share this Article
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു; രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഖത്തറിൽ മരിച്ചു
വെബ് ടീം
posted on 06-03-2024
1 min read
kozhikode-native-died-in-qatar

ദോഹ: ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയുമായ ജന്നാ ജമീല (ഏഴ് വയസ്സ്​​) യാണ്​ ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിൽ മരിച്ചത്​. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ്​ (പൊഡർ പേൾ സ്​കൂൾ വിദ്യാർഥി) സഹോദരനാണ്​.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അബു ഹമൂർ ഖബർസ്ഥാനിൽ സംസ്കരിക്കും 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories