Share this Article
കേരളവിഷൻ ന്യൂസ് ചാനലിൽ ജോലി അവസരങ്ങൾ; വിവിധ വിഭാഗങ്ങളിൽ ഒഴിവുകൾക്ക് അപേക്ഷിക്കാം
വെബ് ടീം
posted on 15-03-2024
1 min read
KERALAVISION NEWS JOB OPPORTUNITIES

കൊച്ചി: കേരളവിഷൻ ന്യൂസ് ചാനലിൽ ജോലി അവസരങ്ങൾ. വിവിധ വിഭാഗങ്ങളിൽ ഒഴിവുകൾക്ക് അപേക്ഷിക്കാം. എല്ലാ ജില്ലകളിലേക്കും ന്യൂസ് സ്ട്രിങ്ങർമാരെ ആവശ്യമുണ്ട്. ഏതെങ്കിലും മാധ്യമത്തിൽ അഞ്ച് വർഷത്തെ പരിചയവും ന്യൂസ് റിപ്പോർട്ടിങ്ങിൽ താല്പര്യവും വാർത്തകൾ അതിവേഗം ശേഖരിക്കാനുള്ള കഴിവും ആണ് യോഗ്യത.അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31

മോഷൻ ഗ്രാഫിക് ഡിസൈനറുടെ ഒഴിവിലേക്കും അപേക്ഷിക്കാം.രണ്ട് വർഷത്തെ പ്രവൃത്തിപരിചയമാണ് പ്രാഥമിക യോഗ്യത.അഡോബ് ഫോട്ടോഷോപ്പ്,അഡോബ് ആഫ്റ്റർ എഫക്ട്സ്,അഡോബ് ഇല്ലുസ്ട്രേറ്റർ ,സിനിമ 4D,വാസ്പ് 3D എന്നിവയാണ് യോഗ്യത.അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31.

ഓഡിയോ എൻജിനിയറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.ഓഡിയോ എൻജിനിയറിങ്ങിൽ ഡിഗ്രി/ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

 അപേക്ഷകർ തങ്ങളുടെ വിശദ വിവരങ്ങൾ അടങ്ങിയ ബയോഡാറ്റ താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.

hr@keralavisionnews.com

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം, വാട്സാപ്പ് നമ്പർ: 8086800256

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories