ന്യൂഡൽഹി: തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് പോകുന്ന മാധ്യമപ്രവർത്തകർക്ക് സ്വന്തം സംസ്ഥാനങ്ങളിൽ വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ തപാൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.മാധ്യമ പ്രവർത്തകരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവശ്യ സർവീസിൽ ഉൾപ്പെടുത്തി.ഫോം -12 ഡി പൂരിപ്പിച്ച് നൽകി തപാൽ വോട്ട് രേഖപ്പെടുത്താം
2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ്കമ്മീഷൻ അംഗീകൃത മാധ്യമപ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിച്ചിരുന്നു. ഇതിനായി ഫോം -12 ഡിയിൽ അപേക്ഷ റിട്ടേണിങ് ഓഫിസർക്ക് നൽകണം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി അഞ്ചു ദിവസത്തിനകം അപേക്ഷ നൽകണമെന്നായിരുന്നു അന്നത്തെ നിബന്ധന.