Share this Article
ചൂടിൽ ആശ്വാസമായി മഴ; കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ, വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലകളിൽ സാധ്യത
വെബ് ടീം
posted on 22-03-2024
1 min read
RAIN UPDATES

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി  കോട്ടയത്ത് പലയിടങ്ങളിലും മഴ. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് ഉച്ച തിരിഞ്ഞ് മഴ തുടങ്ങിയത്. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ ലഭിച്ചു.

വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലകളിലും മഴയെത്തുമെന്നാണ് കരുതപ്പെടുന്നത്. കനത്ത ചൂടിന് ആശ്വാസവുമായി സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories