ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ല. കേജ്‍രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കും.
എത്രയും വേഗം പരിഗണിക്കണമെന്നായിരുന്നു കേജ്‍രിവാളിന്റെ ആവശ്യം.
വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി കേജ്‍രിവാളിനെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഡൽഹി റോസ് അവന്യൂ കോടതി.