താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ടാക്സി കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ഷോബു കുമാര്‍, ഭാര്യ ശിവജീവ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുംബൈ വിമാനത്താവളത്തില്‍ നിന്ന് നാസിക്കിലെ വീട്ടിലേക്ക് വരുന്നതിനിടെ താനെ കസാറയില്‍ വച്ചായിരുന്നു അപകടം. ശിവജീവ സംഭവസ്ഥലത്തും ഷോബു കുമാര്‍ ഇന്ന് നാസിക്കിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ടാക്സി ഡ്രൈവര്‍ അപകടനില തരണംചെയ്തിട്ടില്ല.
ഷോബുവും ഭാര്യ ശിവജീവയും നാസിക് മലയാളികൾക്കിടയിൽ സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.