Share this Article
കപ്പെടുത്ത തൃശൂര്‍ ടീമിന് 'സര്‍പ്രൈസ്' ഓഫറുമായി ആസിഫ് അലി; ഇനിയുള്ള ജീവിതത്തിലും കലയെ കൂടെ കൂട്ടണമെന്ന് താരം
വെബ് ടീം
17 hours 22 Minutes Ago
1 min read
asif ali

തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെല്ലാരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണമെന്ന് നടൻ  ആസിഫ് അലി.ആ കലയാൽ ലോകം മുഴുവൻ നിങ്ങള്‍ അറിയപ്പെടണമെന്നും  ആശംസിക്കുന്നു . ഒരുപാട് സന്തോഷമുണ്ട് ഈ വേദിയിൽ വന്ന് നിൽക്കാൻ കഴിഞ്ഞതിൽ. ഇത്രയും ഗംഭീരമായി കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും പിന്നിൽ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തിരക്ക് നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്കും നന്ദിയുണ്ട്.ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ഉത്സവമാണ് നടന്നത്.  നാളെ രേഖാ ചിത്രം എന്ന സിനിമ നാളെ റിലീസ് ചെയ്യുന്നുണ്ട്. അത് കാണാൻ നിങ്ങളെ എല്ലാവരെയും തിയറ്ററിലേക്ക് ക്ഷണക്കുകയാണ്.

ഇന്ന് വിജയികളായ തൃശൂര്‍ ജില്ലയിലെ എല്ലാ കലോത്സവ താരങ്ങള്‍ക്കും സൗജന്യമായി രേഖാ ചിത്രം സിനിമ കാണാനുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ ടീമിന് രേഖാചിത്രം എന്ന സിനിമ സൗജന്യമായി കാണാനാകുമെന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചപ്പോള്‍ സദസിൽ നിന്ന് വലിയ കയ്യടിയാണ് ഉയര്‍ന്നത്. ഒപ്പം ഒരു സിനിമയുടെ ഭാഗമാകുന്നവരെ നിങ്ങളെ ഞാൻ കാത്തിരിക്കുകയാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും ആസിഫ് അലി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories