Share this Article
തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ചവരില്‍ ഒരാൾ മലയാളി
വെബ് ടീം
14 hours 48 Minutes Ago
1 min read
tirupati

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ പാലക്കാട് സ്വദേശിനി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.

പ്രത്യേക ദർശനത്തിന് ടോക്കൺ എടുക്കാൻ 4000-ത്തിലധികം ഭക്തരാണ് ക്യൂ നിന്നത്. അധികൃതരുടെ വീഴ്ചയെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും കുറഞ്ഞത് ആറ് പേരാണ് മരിച്ചത്.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ടോക്കൺ കേന്ദ്രങ്ങളിൽ ആംബുലൻസുകൾ തയാറാക്കി നിർത്തിയില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. അപകടശേഷം ആംബുലൻസുകൾ സ്ഥലത്തെത്താൻ 15-20 മിനിറ്റ് വെെകി.

തിരുപ്പതി വൈകുണ്ഠ ഏകാദശിക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ചെന്ന കാര്യം ബന്ധുക്കള്‍ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories