Share this Article
Union Budget
കാട്ടാക്കട അശോകന്‍ വധക്കേസ്: ആര്‍എസ്എസുകാരായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും ശിക്ഷ
വെബ് ടീം
posted on 15-01-2025
1 min read
kattakkada case

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.ഐ.എം. പ്രവര്‍ത്തകനുമായിരുന്ന അശോകന്‍ വധക്കേസില്‍ എട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചു.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.  

ആര്‍എസ്എസ് പ്രവര്‍ത്തകരായ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്‍, പ്രശാന്ത് എന്നിവരാണ് പ്രതികള്‍.അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 50000 രൂപ പിഴയും നല്‍കണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories