Share this Article
കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർ മരണപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം
വെബ് ടീം
7 hours 0 Minutes Ago
1 min read
ACCIDENT

മലപ്പുറം : കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.പുത്തൂര്‍ ഭാഗത്ത് നിന്നും കാവതികളം ഭാഗത്ത് നിന്നും വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

കാവതികളം ആലമ്പാട്ടില്‍ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ പി.ടി ഹംസ എന്നിവരാണ് മരിച്ചത്. ഇരുവരും അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം.

രണ്ടുപേര്‍ വീതമായിരുന്നു ഓരോ ബൈക്കിലും ഉണ്ടായിരുന്നത്. കാവതികളം കുറുവക്കോട്ടില്‍ സിദ്ധിഖിന്റെ മകന്‍ സിയാദ്, കോട്ടൂര്‍ കാലൊടി ഉണ്ണിന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരിക്കേറ്റ വരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories