പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ.ഇന്ത്യയിലെ മാലദ്വീപ് പ്രതിനിധി ഇബ്രാഹീം ഷഹീബിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. വിവാദങ്ങള്‍ക്കിടെ മാലദ്വീപ് പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തി പരാമര്‍ശത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവുകയാണ്. നിലാപട് കടുപ്പിച്ച ഇന്ത്യ ഇന്ത്യയിലെ മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു.വിഷയത്തില്‍ മന്ത്രിമാര്‍ക്കെതിരെ സ്വീകരിച്ച നടപടി ഹൈക്കമ്മീഷണര്‍ വിദേശകാര്യ മന്ത്രലയത്തെ അറിയിച്ചു.ഇന്ത്യയിലെ പ്രതിനിധി ഇബ്രാഹീം ഷഹീബിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
ലക്ഷദ്വീപിലെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിനെ ചൊല്ലിയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ വിവാദപരാമര്‍ശം. പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മലാദ്വീപ് ചൈനയോട് അടുക്കുന്നുവെന്ന സൂചന നല്‍കി പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ ചൈന സന്ദര്‍ശനം.12 വരെയുള്ള പര്യടത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി മുയ്‌സു കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന നിരവധി കരാറുകളിലും ഒപ്പുവെച്ചേക്കും.മാലദ്വീപ് പ്രസിഡന്റുമാര്‍ അധികാരമേറ്റല്‍ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുന്ന കീഴ് വഴക്കം ഒഴിവാക്കിയ മുഹമ്മദ് മുയ്‌സു യുഎഇയും തുര്‍ക്കിയും സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈന സന്ദര്‍ശനം.