Share this Article
അയോധ്യ ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നു എന്ന മുന്നറിയിപ്പുമായി പൊലീസ്
Police warned that online fraud is going on in the name of Ayodhya temple

അയോധ്യ ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നു എന്ന മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രത്തില്‍ വിഐപി പ്രവേശനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഈ മാസം 22ന് പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെയാണ് തട്ടിപ്പ് വ്യാപകമാകുന്നത്. 

രാമജന്മഭൂമി ഗൃഹ് സമ്പര്‍ക്ക് അഭിയാന്‍' എന്ന പേരില്‍ ആപ്പ് വികസിപ്പിച്ചാണ് തട്ടിപ്പ്. ആപ്പ് വഴി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തില്‍ വിഐപി പ്രവേശനം പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയാണ് തട്ടിപ്പ്. ആപ്പിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഛത്തീസ്ഗഡ് പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്നാണ് മുന്നറിയിപ്പ്.

രാമക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിന്റേതല്ല ഈ ആപ്പെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട.  പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപമാകുന്നത്. ഇത്തരം തട്ടിപ്പുകള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories