Share this Article
IAS തലപ്പത്ത് മാറ്റം; ബിജു പ്രഭാകറിനെ ഗതാഗത വകുപ്പില്‍ നിന്ന് മാറ്റി, പകരം ചുമതല കെ വാസുകിക്ക്
Change in IAS title

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ബിജു പ്രഭാകറിനെ ഗതാഗത വകുപ്പില്‍ നിന്ന് മാറ്റി.  പകരം ചുമതല കെ വാസുകിക്ക്.  സൗരഭ് ജയിന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാവും, അര്‍ജ്ജുന്‍ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍. മന്ത്രിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയില്‍ മാറ്റം ആവശ്യപ്പെട്ട ബിജു പ്രഭാകരനെ വ്യവസായ വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.

മൈനിങ്, ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്റ്‌ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. കൂടാതെ റെയില്‍വേ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും നല്‍കിയിട്ടുണ്ട്. കെ വാസുകി ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമേ ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി വഹിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories