എൻ.സി.പി സംസ്ഥാന പ്രസിഡൻ്റിനെ നാളെ പ്രഖ്യാപിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. പാർട്ടി പദവിയിലെ ഒഴിവ് നികത്തുന്നത് കേന്ദ്രനേതൃത്വമാണ്. കേന്ദ്രനേതൃത്വം ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കും.
മാധ്യമ വാർത്തകൾ ഭാവനാസൃഷ്ടിയാണ്. ദേശീയ വർക്കിംഗ് പ്രസിഡൻ്റ് ആയത് കൊണ്ടാണ് പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിഞ്ഞതെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.