സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. നയരേഖ പ്രതിനിധി ചർച്ചക്ക് മുഖ്യമന്ത്രി മറുപടി പറയും. പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പും ഇന്ന് നടക്കും. എം.വി ഗോവിന്ദൻ മാസ്റ്റർ സംസ്ഥാന സെക്രട്ടറിയായി തുടരും. വൈകീട്ട് പൊതുസമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സംസാരിക്കും.