പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്. ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടിരുന്നു. 30 സുരക്ഷ ഉദ്യോഗസ്ഥകരെ കൊലപെടുത്തിയതായി റിപ്പോര്‍ട്ട്.
ബലൂച് ലിബറേഷന്‍ ആര്‍മി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്പ്രസ് റാഞ്ചിയത്. 9 ബോഗികളടങ്ങിയ ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ബി എല്‍ എ എറ്റെടുത്തു. തീവണ്ടി പാളംതെറ്റിച്ചെന്നും ബി.എല്‍.എ. പറഞ്ഞു