കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. ബാലുവിനെ ഓഫീസിലേക്ക് മാറ്റിയത് അഡ്മിനിസ്‌ട്രേറ്ററാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. എ.പി അനില്‍കുമാര്‍ എംഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയത് അങ്ങേയറ്റം തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.