മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുളള കൂടിക്കാഴ്ച്ച ഇന്ന്. കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും വയനാടിനായി കേന്ദ്രം അനുവദിച്ച വായ്പ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കം കൂടിക്കാഴ്ച്ച മുഖ്യമന്ത്രി ഉന്നയിക്കും. അതെസമയം ആശാ വര്‍ക്കര്‍മാരുടെ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമോ എന്നത് വ്യക്തമല്ല. നേരത്തെ കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി ധനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചിരുന്നു.