ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ബി.ജെ.പി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. തിരുവനന്തപുരത്ത് ആശാവര്‍ക്കര്‍മാരുടെ സമരപന്തലില്‍ കേന്ദ്ര മന്ത്രിയെത്തിയത് അത്ഭുതമുളവാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റില്‍ ഒരഞ്ചു പൈസ പോലും ആശാവര്‍ക്കര്‍മാര്‍ക്കോ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കോ വേണ്ടി വകയിരുത്തിയിട്ടില്ല. ഇപ്പോള്‍ കേരളത്തിലെ കേന്ദ്ര മന്ത്രിയും ബി.ജെ.പി - യു.ഡി.എഫ് നേതാക്കളും മുതല കണ്ണീരൊഴുക്കുകയാണെന്നും വ്യന്ദാകാരാട്ട് ആരോപിച്ചു.