Share this Article
മത്സരിക്കുന്നത് വിലക്കിയ വിധിക്കെതിരെ ട്രംപിന്റെ അപ്പീല്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കും
Trump's appeal against the ruling barring him from running will be heard on February 8

2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൊളറാഡോയില്‍ നിന്ന് മത്സരിക്കുന്നത് വിലക്കിയ കൊളറാഡോ സുപ്രീം കോടതി വിധിക്കെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ യുഎസ് സുപ്രീം കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും. കൊളറാഡോ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നതിന് ട്രംപ് യോഗ്യനല്ലെന്ന് കൊളറാഡോയിലെ സുപ്രീം കോടതി വിധിച്ചത്. കോളറാഡോ സംസ്ഥാനത്ത് മാത്രമാണ് മത്സരിക്കുന്നതില്‍ നിന്ന്  ട്രംപിന് വിലക്ക്. യുഎസ് ക്യാപിറ്റല്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി ഉപയോഗിച്ചാണ് ട്രംപിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories