Share this Article
പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും
Prime Minister will reach Kochi tomorrow

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. സംസ്ഥാന ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന റോഡ് ഷോയിൽ നാളെ വൈകിട്ട് പ്രധാനമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ എല്ലാം പാർട്ടി നേതൃത്വം പൂർത്തിയാക്കിയിട്ടുണ്ട്. നാളെ വൈകീട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.തുടർന്ന് എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പതിനേഴിന് രാവിലെ 6.30 ന് ഗുരുവായൂരിലേക്ക് തിരിക്കും.

പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻഎം.പിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും.അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിനു സമർപ്പിക്കും.തുടർന്ന് മറൈൻ ഡ്രൈവിൽ ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത ശേഷം  ദില്ലിയിലേക്ക് മടങ്ങും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories