Share this Article
ഡല്‍ഹിയിലെ സമരം അതിജീവന പോരാട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Chief Minister Pinarayi Vijayan said that the struggle in Delhi is a struggle for survival

 ഡൽഹി: കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ പ്രതിഷേധം ഡല്‍ഹിയില്‍. അതിജീവന പോരാട്ടമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനുമേല്‍ യൂണിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് നടക്കുന്നത്. 7000 കോടി രൂപയിലേറെ യൂണിയന്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇടത് നേതാക്കള്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് ഐടി മന്ത്രി അടക്കമുള്ളവര്‍ സമരവേദിയിലെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories