ഗാസയില്‍ വെടിനിര്‍ത്തലിനായി ഹമാസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് സാമി അബു സുഹ്രി അഭിപ്രായപ്പെട്ടു.
ഗാസയില്‍ ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായലുകളേയും വിട്ടയക്കാമെന്നതുള്‍പ്പെടെയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ഹമാസ് മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഹമാസിന്റെ സമ്പൂര്‍ണ തകര്‍ച്ചയല്ലാതെ ഇസ്രോയേലിന് മുന്നില്‍ മറ്റൊന്നുമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസിനുമേലുള്ള പൂര്‍ണ വിജയം മാത്രമാണ് ഗാസയുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്നും ബെഞ്ചമിന്‍ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.