Share this Article
കിഫ്ബിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
The High Court will hear the petitions filed by Kifbi and former finance minister Thomas Isaac today

സാല ബോണ്ട് ഇടപാടിലെ ഇ.ഡി സമന്‍സുമായി ബന്ധപ്പെട്ട് കിഫ്ബിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൂടെയെന്ന്  ഐസക്കിനോട് കഴിഞ്ഞ തവണയും കോടതി ചോദിച്ചിരുന്നു.  വിഷയത്തില്‍ തീരുമാനം അറിയിക്കാന്‍ അഭിഭാഷകര്‍ സാവകാശം തേടിയിരുന്നു. മസാലബോണ്ട് ഇടപാടില്‍ രണ്ട് സമന്‍സ്  ലഭിച്ചെന്ന് കിഫ്ബി കോടതിയെ അറിയിച്ചിട്ടുണ്ട്. ഒരു സമന്‍സ് സര്‍ട്ടിഫൈഡ് കോപ്പി നല്‍കാനും മറ്റൊന്ന് നേരിട്ട് ഹാജരാകാനുമായിരുന്നു. സര്‍ട്ടിഫൈഡ് കോപ്പി നല്‍കാന്‍ തയ്യാറാണെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories