എം.എസ് സൊല്യൂഷന് സി ഇ ഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി. കോഴിക്കോട് ജില്ല അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.
വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; മാതാപിതാക്കൾ പ്രതികൾ; സിബിഐ കുറ്റപത്രം
വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്. വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. പീഡനവിവരം മറച്ച് വെച്ചു എന്നതാണ് കുറ്റം. ബലാത്സംഗ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് പ്രതി ചേർത്തത്. അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. കേസില്‍ നേരത്തെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തിരുന്നു. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേരളാ-തമിഴ്നാട് അതിർത്തിയായ വാളയാറിൽ 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാറിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശേഷം മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.