പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ സ്റ്റേ ചെയ്ത നാല് സിപിഐഎം നേതാക്കള്‍ ജയിൽ മോചിതരായി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ളലരാണ് പുറത്തിറങ്ങിയത്. പി ജയരാജന്‍, എംവി ജയരാജന്‍ തുടങ്ങിയ സിപിഐഎം നേതാക്കള്‍ സ്വീകരിക്കാനെത്തി.
കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട്
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും താരതമ്യേന മഞ്ഞ് ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കുറവായിരുന്നു.
വരും ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ സാധാരണ ഉള്ളതിനേക്കാള്‍ ഒന്ന് മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്നാണ് പ്രവചനം.
ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ജനുവരി രണ്ടാം വാരത്തോടെ ഡല്‍ഹിയിലെ താപനിലയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.