വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. "ബ്രോങ്കൈറ്റിസിനുള്ള ചികിത്സ തുടരുന്നതിനും ചില പരിശോധനകൾക്കുമായി" അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വത്തിക്കാൻ അറിയിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസംമുട്ടൽ മൂലം ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ശ്വാസം മുട്ടലിനെ തുടർന്ന് തന്റെ പ്രസംഗങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇന്നും പതിവുപോലെ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ചെറുപ്പകാലത്തുണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.