Share this Article
Union Budget
മലയാളി വിദ്യാർഥിനി ജർമനിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ
വെബ് ടീം
posted on 25-02-2025
1 min read
dona

ബര്‍ലിന്‍: മലയാളി വിദ്യാർഥിനിയെ ജര്‍മനിയില്‍  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ്  (25) ന്യൂറംബര്‍ഗിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുൻപാണ് ജര്‍മനിയിലെത്തിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories