രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പോർട്ട് ലൂയിസിലെത്തിയ മോദിയെ പ്രസിഡന്റ് ധരം ഗൊഖുൽ, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവർ ചേർന്ന് സ്വീകരിച്ചു.
മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. മൗറീഷ്യസുമായി പ്രതിരോധം,വ്യാപാരം,സമുദ്രസുരക്ഷ മേഖലയില്‍ കരാറുണ്ടാകും.