പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ ബന്ദികളാക്കിയ മുഴുവന്‍ ട്രെയിന്‍ യാത്രക്കാരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നും ബിഎല്‍എ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ക്വറ്റയില്‍ നിന്ന് പെഷാവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സപ്രസ്സ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. 9 ബോഗികളുള്ള ട്രെയിനില്‍ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു.