പലസ്തീന്‍ സംഘടന ഹാമാസിനെ പിന്തുണച്ചതിന് അമേരിക്കയില്‍ നിന്ന് സ്വയം നാടുകടത്തി ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിനി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനി രഞ്ജനി ശ്രീനിവാസനാണ് അമേരിക്ക വിസ റദ്ദാക്കിയതിനെതുര്‍ന്ന് സ്വയം നാടുകടത്തല്‍ സന്നദ്ധത അറിയിച്ച് അമേരിക്ക വിട്ടത്. രഞ്ജനി അമേരിക്ക വിടുന്ന ദൃശ്യങ്ങള്‍ സെക്യൂരിറ്റി വകുപ്പ് പുറത്തുവിട്ടു.
അക്രമവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നവര്‍ അമേരിക്കന്‍ മണ്ണില്‍ ഇടമില്ലെന്ന് വീഡിയോ പങ്കുവച്ച് ഹോം ലാന്‍ഡ് സെക്രട്ടറി ക്രിസ്റ്റി നേം അറിയിച്ചു.ഹമാസിനെ പിന്തുണച്ച രഞ്ജനി പലസ്തീനില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് രഞ്ജനിയുടെ വിസ അമേരിക്ക റദ്ദാക്കിയത്. നടപടി നേരിടുന്നവര്‍ക്ക് അമേരിക്ക വിടാന്‍ സെക്യൂരിറ്റി മന്ത്രാലയം അവസരം ഒരുക്കിയിരുന്നു. ഈ അവസരം രഞ്ജനി തെരഞ്ഞെടുക്കുകയായിരുന്നു.