യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. യുഎസ് യുദ്ധ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം. ഭീഷണി അവസാനിക്കും വരെ തിരിച്ചടി തുടരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അന്താരാഷ്ട്ര ലഹരിക്കടത്ത് കേസിൽ അന്വേഷണം മലയാളികളിലേക്കും;ടാൻസാനിയൻ യുവതിയെ കണ്ണൂർ ജയിലിലേക്ക് മാറ്റി
അന്താരാഷ്ട്ര ലഹരിക്കടത്ത് കേസിൽ അന്വേഷണം മലയാളികളിലേക്കും നീങ്ങുന്നു. കേസിൽ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്ത ടാൻസാനിയൻ യുവതിയെ കണ്ണൂർ ജയിലിലേക്ക് മാറ്റി. ടാൻസാനിയക്കാരായ രണ്ട് പ്രതികൾക്കുള്ള കസ്റ്റഡി അപേക്ഷ അന്വേഷണസംഘം അടുത്തദിവസം നൽകും.