പൊലീസിനെ പൊല്ലാപ്പിലാക്കി കള്ളന്‍. ഫെബ്രുവരി 26-നായിരുന്നു ഈ സംഭവം. ഫ്‌ലോറിഡയിലെ ടിഫാനി ആന്‍ഡ് കമ്പനി എന്ന ജുവല്ലറിയുടെ ഒര്‍ലാന്‍ഡോയിലുള്ള കടയില്‍ കയറിയ 32-കാരനായ ജെയ്തന്‍ ഗില്‍ഡര്‍ രണ്ടുജോഡി വജ്രക്കമ്മല്‍ മോഷ്ടിച്ചു. പോലീസ് പിടികൂടിയെങ്കിലും കള്ളന്‍ പണിപറ്റിച്ചു, കമ്മലുകളപ്പാടേ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പോലീസ് വലഞ്ഞു. തൊണ്ടിമുതലില്ലാതെ എന്ത് കേസ്. രണ്ടാഴ്ച്ചത്തെ കാത്തിരിപ്പിനൊടുവില്‍ പൊലീസ് കമ്മലുകള്‍ കണ്ടെടുത്തു. ആറ് കോടി രൂപയിലധികം വിലവരുന്ന കമ്മലുകളാണ് കള്ളന്‍ വിഴുങ്ങിയത്.
അറസ്റ്റിന് ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്. കസ്റ്റഡിയിലിരിക്കെ ഗില്‍ഡറെ നിരന്തരം ഒരു സംശയം ചോദിക്കുമായിരുന്നു. ' എന്റെ വയറ്റില്‍ എന്തെങ്കിലും സാധനമുണ്ടെന്ന് കരുതി എനിക്കെതിരെ കുറ്റം ചുമത്തുമോ? ' . ഈ ചോദ്യമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഉടന്‍ ഗില്‍ഡറെ ഒര്‍ലാന്‍ഡോ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എക്‌സറേയില്‍ വയറ്റില്‍ കമ്മലുകളുണ്ടെന്ന് കണ്ടെത്തി. മാര്‍ച്ച് 12 ന്് ഒപ്പറേഷനിലൂടെ കമ്മല്‍ പുറത്തെടുത്തു.