Share this Article
Union Budget
ഫ്രാൻസിൽ നിന്ന് ഫെബ്രുവരി 12-ന് അമേരിക്കയിൽ; മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച 13-ന്; വൈറ്റ് ഹൗസില്‍ അത്താഴവിരുന്നും
വെബ് ടീം
21 hours 8 Minutes Ago
1 min read
modi

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ വിവരങ്ങൾ പുറത്ത്. മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിൽ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്നാണ്  റിപ്പോർട്ട്. വാഷിങ്ടണ്‍ ഡിസിയില്‍ ഫെബ്രുവരി 13-ന് ആണ് കൂടിക്കാഴ്ച നടക്കും. ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories