വി.എസ് അച്യുതാനന്ദൻ പാര്‍ട്ടിയുടെ സമ്മുന്നതനായ നേതാവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വി.എസിനെ ക്ഷണിതാവ് സ്ഥാനത്ത് നീക്കിയെന്ന വാര്‍ത്ത ശരിയല്ല. ക്ഷണിതാക്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണ്. 75 വയസ് പൂര്‍ത്തിയായ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടി സെന്ററുകളില്‍ പ്രവര്‍ത്തിക്കാമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടി മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം.