തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്ന് ബഹിഷ്കരിച്ച് പ്രതിപക്ഷനേതാവും യുഡിഎഫ് പ്രതിനിധികളും. അതേസമയം, മുസ്ലിം ലീഗ് എംപി പി.വി. അബ്ദുല്‍ വഹാബ് വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്.
വിവാദങ്ങളുയര്‍ന്നെങ്കിലും കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവാ അടക്കമുള്ളവരും വിരുന്നില്‍ പങ്കെടുക്കുകയാണ്. കാതോലിക്കാബാവയുടെ അടുത്തെത്തി മന്ത്രി സജി ചെറിയാന്‍ സംസാരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും അദ്ദേഹത്തെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല.