Share this Article
ഹരിവരാസനം പുരസ്കാരം പികെ വീരമണി ദാസന്
വെബ് ടീം
posted on 08-01-2024
1 min read
/harivarasanam-award--pk-veeramani-dasan

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ​ഗായകൻ പികെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 15ന് മകര വിളക്ക് ദിവസം രാവിലെ എട്ടിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. 

സർവമത സാ​ഹോദര്യം, സമഭാവന, സർ​ഗാത്മക പ്രവർത്തനങ്ങൾ പരി​ഗണിച്ചാണ് അവാർഡ്. ആറായിരത്തിലധികം ഭക്തി​ഗാനങ്ങൾ വീരമണി ദാസൻ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ​ഗാനങ്ങൾ. 

ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണർ സിഎൻ രാമൻ, പ്രൊഫ. പാൽകുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. 2012 മുതലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്. 

വീരമണി രാജു, ആലപ്പി രം​ഗനാഥ്, ശ്രീകുമാരൻ തമ്പി അടക്കമുള്ളവർ നേരത്തെ പുരസ്കാരം നേടിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories