Share this Article
പ്രസവത്തെത്തുടർന്ന് മലയാളി യുവതി ബഹ്റൈനിൽ മരിച്ചു
വെബ് ടീം
posted on 11-01-2024
1 min read
MALAYALI WOMEN DIES IN MANAMA BAHARIN

മനാമ: പ്രസവവുമായി ബന്ധപ്പെട്ട് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജൻമം നൽകിയതിനെത്തുടർന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി (34) ആണ് മരിച്ചത്.

അൽ അറബി ഇന്റർ നാഷണൽ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷ് 15 വർഷമായി ബഹ്റൈനിലുണ്ട്. ജിൻസി അഞ്ചുവർഷം മുമ്പാണ് ഫാമിലി വിസയിൽ ബഹ്റൈനിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെയും സാമൂഹികപ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories