Share this Article
image
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ 1.02 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
വെബ് ടീം
posted on 23-01-2024
1 min read
/ed-confiscated-bhasurangans-properties

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും മുന്‍ സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. 

സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പ്രതികള്‍ക്ക് 3.22 കോടിയോളം രൂപ വായ്പാ തട്ടിപ്പിലൂടെ ലഭിച്ചതായാണ് ഇ.ഡിയുടെ ആരോപണം. കണ്ടല ബാങ്കില്‍നിന്ന് വക മാറ്റിയ പണം ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഇ ഡി പറയുന്നു. ഭാസുരാംഗനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories