പി.ആർ ടി.ജി ജോർജ്ജിന്റെ വരികൾക്ക് അദ്ദേഹം തന്നെ സംഗീതം നൽകി നിഖിൽ മാത്യു ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനം റിലീസായി. ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ശ്രദ്ധേയനായ ഗായകനാണ് നിഖിൽ. നിഖിലിന്റെ ഭക്തി സാന്ദ്രമായ ഈണത്തിലൂടെ ‘കഥ മാറും’ എന്ന ഭക്തി ഗാനം ആസ്വാദകരിലേക്ക് എത്തി.
അശ്വിൻ കെ.ആർ ആണ് ഈ ആൽബത്തിന്റെ സംവിധാനവും ഛായാഗ്രാഹണവും നിർവഹിച്ചിരിക്കുന്നത്.
ഒരു അമ്മയുടെയും മകന്റെയും കഥയാണ് 'കഥ മാറും' എന്ന ആൽബം പറയുന്നത്. ലഹരിക്കടിമയായ യുവാവ് അമ്മയെ മാനസികമായി ബുദ്ധിമുട്ടിക്കുകയും തുടർന്ന് ഒരു ബൈക്ക് ആക്സിഡന്റിൽ അപകടം പറ്റി കിടക്കുകയും ചെയ്യുന്നു. ഇവിടെ നിന്നും അമ്മ മകനെ ഭക്തിയുടെ വഴിയിലേക്ക് നയിക്കുന്നതും നല്ലൊരു ജീവിതം പടുത്തുയർത്താൻ ഇത് സഹായിക്കുന്നതുമാണ് ആൽബത്തിന്റെ ഇതിവൃത്തം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇന്നത്തെ തലമുറയ്ക്ക് ഒരു ഗുണപാഠം കൂടിയാണ് ഈ ആൽബം. വിശാഖ് മാല പാർവതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.