Share this Article
മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലസംഭരണി തകർന്ന് ദേഹത്ത് വീണ് മരിച്ചു
വെബ് ടീം
posted on 31-01-2024
1 min read
water-tank-collapsed-and-fell-on-his-body-and-died

മംഗളൂരു:മുൻ പഞ്ചായത്ത് പ്രസിഡന്റ് ജലസംഭരണി തകർന്ന് ദേഹത്ത് വീണ് മരിച്ചു. ബെൽമാൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ശ്രീലതയാണ്(50) മരിച്ചത്.ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിൽ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് സംഭവം.

നന്ദലിഗെ മഹാമായി ക്ഷേത്രത്തിൽ മാരിപൂജയിൽ പങ്കെടുത്ത ശേഷം ആഹാരം കഴിച്ച പാത്രം കളയാൻ വാട്ടർ ടാങ്കിന് പിറകിലേക്ക് പോയതായിരുന്നു ശ്രീലതയും മകളും.ആ സമയത്താണ് ടാങ്ക് തകർന്നത്. മകളെ പരുക്കേറ്റ് മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories