റിയാദ്: ഉംറ നിര്‍വഹിച്ചശേഷം തിരിച്ചുപോകാന്‍ ബസില്‍ കയറവേ മലയാളി വീട്ടമ്മ മദീനയില്‍ അന്തരിച്ചു. വയനാട് പിണങ്ങോട് പുഴക്കലില്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസയാണ് (80) മരിച്ചത്. സ്വകാര്യ ഏജന്‍സി ഒരുക്കിയ യാത്രാസംഘത്തിനൊപ്പമാണ് കദീസ ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. ഇക്കഴിഞ്ഞ ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറക്ക് വന്നത്.
ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം സംഘത്തിനൊപ്പം തിരിച്ചുപോകാന്‍ ബസില്‍ കയറാന്‍ പോകവേ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍. മുസ്തഫ, റംലത്ത്, പരേതനായ അബ്ദുല്‍ ഗഫൂര്‍, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കള്‍: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന ഈങ്ങാപുഴ, ഷഫീല പിണങ്ങോട്.