Share this Article
image
പഠിക്കാത്തതിന് വഴക്കു പറഞ്ഞു; വൈദ്യുതി ടവറിൽ കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി
വെബ് ടീം
posted on 07-02-2024
1 min read
high voltage Protest against Mother's Scolding

തിരുവനന്തപുരം: അമ്മ വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിൽ വൈദ്യുതി ടവറിൽ കയറി പതിനാലു വയസ്സുകാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതാണ് പതിനാലുകാരനെ ഇത്തരമൊരു കടുംകൈക്കു പ്രേരിപ്പിച്ചത്. ഒടുവിൽ അഗ്‌നിരക്ഷാ സേനയെത്തിയാണു കുട്ടിയെ ഒരുവിധം താഴെയിറക്കിയത്.

ഒൻപതാം ക്ലാസ് വിദ്യാർഥി 220 കെവി ലൈൻ കടന്നുപോകുന്ന വൈദ്യതി ടവറിൽ കയറിയാണ്  ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാർഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാർക്ക് കുറവായതിനാൽ അമ്മ വഴക്കു പറഞ്ഞു.

ഇതിൽ കുപിതനായാണ് വിദ്യാർഥി വൈദ്യുതി ടവറിൽ കയറിയത്. സ്കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടുനിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. ഇവർ ജീവൻ പണയം വച്ചാണ് കുട്ടിയെ താഴെയിറക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories