Share this Article
ഇൻസാറ്റ്-ത്രി.ഡി.എസ് വിക്ഷേപിച്ചു; ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം
വെബ് ടീം
posted on 17-02-2024
1 min read
/isro-successfully-launches-insat-3ds-satellite

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-ത്രി.ഡി.എസ് വിക്ഷേപിച്ചു. ജിഎസ്എൽവി-എഫ്.14 ആണ് വിക്ഷേപണ വാഹനം. 253 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ സ്ഥാപിക്കുക.

1970ൽ മൂന്നുലക്ഷം പേരുടെ ജീവനെടുത്ത ഭോല ചുഴലിക്കാറ്റോടെയാണ് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ആവശ്യകത ഇന്ത്യ തിരിച്ചറിഞ്ഞത്. നാസ അടക്കമുള്ള വിദേശ ഏജൻസികൾ നൽകുന്ന പരിമിതമായ വിവരങ്ങൾക്കൊടുവിൽ 1982 ലാണ് ഇന്ത്യയുടെ സ്വന്തം INSAT 1A വിക്ഷേപിക്കുന്നത്. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.

ഇൻസാറ്റ്-ത്രി.ഡി.എസില്‍ നാല് പേ-ലോഡുകളാണ് ഉള്ളത്. Geosynchronous ഓർബിറ്റിൽ നിന്നുള്ള എർത്ത് ഡിസ്കിന്റെ ചിത്രങ്ങൾ നൽകുന്ന സിക്സ് ചാനൽ ഇമേജർ. മേഘങ്ങളുടെ ഈർപ്പവും താപനിലയും മനസ്സിലാക്കാനാകുന്ന 19 ചാനൽ സൗണ്ടർ. വിവിധ കാലാവസ്ഥ നിലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഡേറ്റ റിലേ ട്രാൻസ്പോണ്ടർ. ഒപ്പം അപകടത്തിൽ പെടുന്ന നാവിക വ്യോമ ഉപകരണങ്ങളെ കണ്ടെത്താനാവുന്ന സാറ്റലൈറ്റ് എയ്ഡഡ് സെർച്ച് ആൻഡ് റെസ്ക്യൂ ട്രാൻസ്പോണ്ടർ എന്നിവയാണ്. 253 കിലോമീറ്റർ ഉയരത്തിലുള്ള Geosynchronous ഓർബിറ്റിലാണ് ഉപഗ്രഹത്തെ സ്ഥാപിക്കുക. മിനിസ്റ്റി ഓഫ് എർത്ത് സയൻസാണ് നിർമ്മാണ ചിലവായ 400 കോടി രൂപ പൂർണ്ണമായും മുടക്കിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories